NewsIndia

ഡല്‍ഹി പോലീസ് ഉമര്‍ ഖാലിദിനെ ചോദ്യം ചെയ്യുന്നു

രണ്ടാഴ്ചയോളം ഒളിച്ചു നടക്കുകയയും പിന്നീട് ജെഎന്‍യു ക്യാംപസില്‍ എത്തിയതിനു ശേഷം നാടകീയമായി പോലീസിന് കീഴടങ്ങുകയും ചെയ്ത അഫ്സല്‍ ഗുരു അനുസ്മരണ സംഘാടകന്‍ ഉമര്‍ ഖാലിദിനേയും കൂട്ടാളി അനിര്‍ബന്‍ ഭട്ടാചാര്യയേയും ഡല്‍ഹി പോലീസ് വിശദമായി ചോദ്യം ചെയ്യാനാരംഭിച്ചു. ഇവര്‍ പൊലീസിന്‍റെ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നതായും, താന്‍ അഫ്സല്‍ ഗുരുവിന് അനുകൂലമായി സംസാരിച്ചിരുന്നതായി ഉമര്‍ ഖാലിദ് സമ്മതിച്ചതായും പോലീസ് അറിയിച്ചു.

എവിടെയായിരുന്നു നിങ്ങള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്, ആരാണ് അതിനു സഹായിച്ചത്, അതിനുള്ള ധനസഹായം എങ്ങനെ ലഭിച്ചു, അഫ്സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതിന്‍റെ ലക്‌ഷ്യം എന്തായിരുന്നു, അതിനായി ജെഎന്‍യു അധികൃതരുടെ അനുവാദം വാങ്ങിയിരുന്നോ, എന്തിനാണ് അഫ്സല്‍ ഗുരു-അനുകൂല, ഇന്ത്യാ-വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചത് തുടങ്ങിയ ചോദ്യങ്ങളാണ് പോലീസ് പ്രധാനമായും ഇവരോട് ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button