International

സ്‌നിക്കേഴ്‌സില്‍ നിന്നും പ്ലാസ്റ്റിക് കണ്ടെത്തി, ചോക്ലേറ്റുകള്‍ കമ്പനി തിരിച്ചുവിളിക്കുന്നു

ലണ്ടന്‍: ചോക്ലേറ്റില്‍ നിന്ന് പ്ലാസ്റ്റിക് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ മാര്‍സ് ഇന്‍കോര്‍പ്പറേറ്റഡിന്റെ തീരുമാനം. ജര്‍മ്മനിയിലെ ഒരു ഉപഭോക്താവിന് സ്‌നിക്കേഴ്‌സില്‍ നിന്നാണ് പ്ലാസ്റ്റിക്കിന്റെ അംശം ലഭിച്ചത്.

സംഭവത്തെത്തുടര്‍ന്ന് 55 രാജ്യങ്ങളില്‍ നിന്ന് ചോക്ലേറ്റ് ബാറുകളും മറ്റുല്‍പ്പന്നങ്ങളും പിന്‍വലിക്കാന്‍ കമ്പനി നിര്‍ബന്ധിതരാകുകയായിരുന്നു. സ്‌നിക്കേഴ്‌സിനൊപ്പം മാര്‍സ്, മില്‍ക്കി വേ ബാര്‍സ് തുടങ്ങിയവയും തിരിച്ച് വിളിച്ചിട്ടുണ്ട്. ഏഷ്യയിലെ ചില രാജ്യങ്ങളിലും ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയയിടങ്ങളിലുമാണ് ഇവ വില്‍ക്കുന്നത്.

ജനുവരി എട്ടിനാണ് ജര്‍മ്മനിയില്‍ ഒരു സ്ത്രീക്ക് സ്‌നിക്കേഴ്‌സിന്റെ ഉള്ളില്‍ നിന്നും റെഡ് പ്ലാസ്റ്റിക് ലഭിച്ചത്. തുടര്‍ന്ന് അവര്‍ ചോക്ലേറ്റ് തിരികെ കമ്പനിയിലേക്ക് അയയ്ക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button