NewsInternational

കാറിന് മുകളില്‍ വിമാനം തകര്‍ന്നുവീണു

ലോസ് ഏയ്ഞ്ചല്‍സ് : തെരുവില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകള്‍ക്ക് മുകളിലേക്ക് വിമാനം തകര്‍ന്നുവീണ് പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ലോസ് ഏഞ്ചല്‍സിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് മുകളിലേക്ക് ചെറു യാത്രാ വിമാനമാണ് തകര്‍ന്നുവീണത്. ലോസ് ഏഞ്ചല്‍സിലെ വൈറ്റ്മാന്‍ എയര്‍പോര്‍ട്ടിനെ സമീപിച്ചപ്പോഴാണ് വിമാനം വീണത്.
പാര്‍ക്ക് ചെയ്തിരുന്ന കാറുകളില്‍ ഉരഞ്ഞ് രണ്ടുകാറുകള്‍ക്ക് മീതെ പതിക്കുകയായിരുന്നു. വീഴ്ചയില്‍ വലതു ചിറക് ഒടിഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പൈലറ്റ് പോറലുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു. വിമാനം താഴെയിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ കാറ്റ് പിടിക്കുകയായിരുന്നു. അഗ്‌നിശമന സേനാവിഭാഗം ഉടന്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. അതേസമയം പൈലറ്റിനെ ആശുപത്രിയില്‍ പോലും പ്രവേശിപ്പിക്കേണ്ടി വന്നില്ല.

shortlink

Post Your Comments


Back to top button