ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാന്‍ 2019 ലെ പൊതു തിരഞ്ഞെടുപ്പ് മുതല്‍ വോട്ട് ചെയ്താല്‍ രസീത് ലഭിക്കുന്ന സംവിധാനം (പേപ്പര്‍ ഓഡിറ്റ് ട്രയല്‍ വോട്ടിങ് യന്ത്രം) നടപ്പില്‍ വരുത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടര്‍മാര്‍ക്ക് തങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതിന്റെ വിശദ വിവരങ്ങള്‍ അടങ്ങുന്ന പ്രിന്റ് ഔട്ട് ലഭിക്കുന്ന സംവിധാനമാണ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ മെഷീന്‍.
ഇത്തരത്തില്‍ ലഭിക്കുന്ന പ്രിന്റ് ഔട്ട് സീല്‍ ചെയ്ത് സൂക്ഷിച്ച് വെയ്ക്കും. കൂടാതെ വോട്ടര്‍മാരുടെ പേരുവിവരങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിക്കും. തുടര്‍ന്ന് വോട്ടെണ്ണലിന് ശേഷം എന്തെങ്കിലും തര്‍ക്കം ഉയര്‍ന്നാല്‍ അത് പരിഹരിക്കാനുള്ള വ്യക്തമായ തെളിവായി ഇത്തരം പ്രിന്റ്ഔട്ടുകള്‍ പരിശോധിക്കാം. 2013-ലാണ് ഇന്ത്യയിലാദ്യമായി പേപ്പര്‍ ഓഡിറ്റ് ട്രയല്‍ മെഷീന്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയത്.
പേപ്പര്‍ ഓഡിറ്റ് ട്രയല്‍ വോട്ടിങ് യന്ത്രം രാജ്യമൊട്ടാകെ വിന്യസിക്കും. സുതാര്യത ഉറപ്പായതിനാല്‍ വോട്ടര്‍മാര്‍ക്ക് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ യന്ത്രം വഴി വോട്ട് രേഖപ്പെടുത്തുന്നതാണ് കൂടുതല്‍ സ്വീകാര്യം. യന്ത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള ചിലവ് സംബന്ധിച്ച ബജറ്റും ഇതിനകം തയ്യാറാക്കി കഴിഞ്ഞു.
Post Your Comments