മൊബൈല്‍ ഫോണില്‍ നിന്ന് വാതോരാതെ സംസാരിക്കാന്‍ ബി.എസ്.എന്‍.എലില്‍ നിന്ന് പുതിയ ഓഫര്‍. 201 രൂപയ്ക്ക് 24,000 സെക്കന്റിന്റെ സംസാരസമയം ലഭ്യമാകുന്നതാണ് പുതിയ ഓഫര്‍.
28 ദിവസം കാലാവധിയുള്ള പുതിയ എസ്.ടി.വി 201 നാളെ മുതല്‍ നിലവില്‍ വരും. നിലവിലെ ഏതു പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്കും പുതിയ എസ്.ടി.വി ഉപയോഗിക്കാനാകും.
ലോക്കല്‍, എസ്.ടി.ഡി വ്യത്യാസമില്ലാതെ ഏതു നെറ്റ് വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാമെന്നതാണ് ഈ ഓഫറിന്റെ പ്രധാന പ്രത്യേകത. പ്രമോഷണല്‍ ഓഫറായി 90 ദിവസത്തേക്കാണു പ്ലാന്‍ അവതരിപ്പിക്കുന്നതെങ്കിലും പ്ലാന്‍ തുടര്‍ന്നു കൊണ്ടു പോകുമെന്ന് അധികൃതര്‍ പറഞ്ഞു.
Post Your Comments