India

റബ്ബര്‍ പ്രതിസന്ധി : പ്രധാനമന്ത്രി ഇടപെടുന്നു

ന്യൂഡല്‍ഹി : റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു. ഇത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരള എം.പിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി യുഡിഎഫ് എംപിമാരെ അറിയിച്ചു.

കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ. അഹമ്മദ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ജോസ് കെ. മാണി, ജോയി ഏബ്രഹാം, കെ.സി. വേണുഗോപാല്‍, എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

ന്യായവില ഉറപ്പാക്കാന്‍ കേന്ദ്ര സഹായമായി കേരളത്തിനോ, റബര്‍ബോര്‍ഡിനോ 1000 കോടി രൂപയുടെ പാക്കേജ് അനുവദിക്കണം. ഇറക്കുമതി നിയന്ത്രണം ആറു മാസത്തേക്കു ദീര്‍ഘിപ്പിക്കണം. വിലത്തകര്‍ച്ച ഏകദേശം 12 ലക്ഷം റബര്‍ കര്‍ഷക കുടുംബങ്ങളെ ബാധിക്കുമെന്ന് എം.പിമാര്‍ പറഞ്ഞു. കിലോഗ്രാമിന് 200 രൂപ നിരക്കില്‍ കര്‍ഷകനു ലഭ്യമാക്കണമെന്ന് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button