India

കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്: പ്രതികരണവുമായി കെ.എം മാണി

ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന വാര്‍ത്തയോട് കെ.എം മാണി പ്രതികരിച്ചു. ജോസഫ് ഗ്രൂപ്പുമായി പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്ത കെ.എം.മാണി നിഷേധിച്ചു. പാര്‍ട്ടിയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ വേണ്ടി ആരോ മനപൂര്‍വം വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്നാണ് മാണിയുടെ പ്രതികരണം. കേരളാ കോണ്‍ഗ്രസില്‍ മാണി ഗ്രൂപ്പെന്നോ ജോസഫ് ഗ്രൂപ്പെന്നോ രണ്ടു വിഭാഗമില്ല. ഐക്യത്തോടെയാണ് പാര്‍ട്ടി പോകുന്നത്. പിജെ ജോസഫ് ഒരു പരാതിയും തങ്ങളോട് പറഞ്ഞിട്ടില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു. സീറ്റ് വിഭജന ചര്‍ച്ചകള്‍ യു.ഡി.എഫില്‍ നടത്തുന്നതിന് മുമ്പ് താനും ജോസഫും ചര്‍ച്ച നടത്തുമെന്നും  അതിനുശേഷം തങ്ങള്‍ ഒരുമിച്ചാവും യു.ഡി.എഫുമായി ചര്‍ച്ച നടത്തുകയെന്നും മാണി പ്രതികരിച്ചു.

റബ്ബര്‍ വിലയിടിവിനെതിരെ ഡല്‍ഹിയില്‍ നടത്തിയ സമരത്തില്‍ ജോസഫ് ഗ്രൂപ്പിലെ എം.എല്‍.എമാര്‍ പങ്കെടുക്കാതിരുന്നത് താന്‍ പറഞ്ഞിട്ടാണെന്നും മാണി പറഞ്ഞു.

shortlink

Post Your Comments


Back to top button