ന്യൂഡല്‍ഹി ; ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യപേക്ഷയെ ഹൈക്കോടതിയില്‍ എതിര്‍ത്ത് ഡെല്‍ഹി പൊലീസ്. ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്നായിരുന്നു നേരത്തെയുള്ള നിലപാട്.
സാഹചര്യം മാറിയതാണ് നിലപാട് മാറ്റാന്‍ കാരണമെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബസ്സി പറഞ്ഞു. കനയ്യ പുറത്തിറങ്ങിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധിനിക്കാനിടയുണ്ടെന്നും ബസ്സി പറഞ്ഞു. കനയ്യയുടെ ജാമ്യാപേക്ഷയെ തുടര്‍ന്നും എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കനയ്യക്കെതിരെയുള്ള അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ ഇന്നും വാദം തുടരും. ഇതിനിടെ രാജ്യദ്രോഹക്കുറ്റത്തിന് പൊലീസ് തിരയുന്ന വിദ്യാര്‍ത്ഥികള്‍ ഇന്നലെ അര്‍ദ്ധ രാത്രിരാത്രിയില്‍ കീഴടങ്ങിയിരുന്നു
Post Your Comments