ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 29 ലേക്കു മാറ്റി. ഡല്‍ഹി ഹൈക്കോടതിയാണ് കനയ്യയുടെ ജാമ്യഹര്‍ജി പരിഗണിച്ചത്.
കനയ്യയുടെ ജാമ്യഹര്‍ജി ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചിരുന്നെങ്കിലും ഡല്‍ഹി പോലീസിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. കനയ്യ കുമാറിന്റെ ജാമ്യഹര്‍ജിയെ എതിര്‍ക്കില്ലെന്നു ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസി നേരത്തെ പറഞ്ഞിരുന്നെങ്കിലും പിന്നീട് വാക്കുമാറ്റുകയായിരുന്നു.
കനയ്യ കുമാറിനെ വീണ്ടും റിമാന്‍ഡില്‍ പോലീസിനു കൈമാറണമെന്നും ഡല്‍ഹി പോലീസ് കോടതിയോട് ആവശ്യപ്പെട്ടു.
Post Your Comments