International

സ്വവര്‍ഗാനുരാഗി പങ്കാളിയെ കൊന്നുതിന്നു

ബര്‍ലിന്‍: സ്വവര്‍ഗാനുരാഗി ലൈംഗിക ബന്ധത്തിന് ശേഷം തന്റെ പങ്കാളിയെ കൊന്നുതിന്നു. ജര്‍മ്മനിയില്‍ 2001ല്‍ നടന്ന സംഭവം, ഇപ്പോള്‍ ഒരു ഡോക്യുമെന്ററിയില്‍ ഉല്‍പ്പെടുത്തിയതോടെയാണ് വീണ്ടും ചര്‍ച്ചയായത്. ആര്‍മീന്‍ മീവെസ് എന്ന ജര്‍മ്മന്‍ സ്വദേശിയാണ് തന്റെ സ്വവര്‍ഗാനുരാഗ പങ്കാളിയായ ബോണ്ട് ബ്രാന്‍ഡ്‌സ് എന്ന 43 കാരനെ കൊന്നുതിന്നത്. 2001ല്‍ നടന്ന കൊലപാതകത്തെ തുടര്‍ന്ന് 2002ല്‍ ഇയാള്‍ അറസ്റ്റിലായി.

ആര്‍മീന്റെ ജീവിതപങ്കാളിയായിരുന്ന ഇയാള്‍ കമ്പ്യൂട്ടര്‍ ടെക്‌നീഷ്യനായിരുന്നു. മനുഷ്യരെ കൊന്നുതിന്നവരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. തന്നെ കൊന്നുതിന്നോളാനായിരുന്നു ബോണ്ട് തന്റെ പ്രിയപ്പെട്ട പങ്കാളിയോട് പറഞ്ഞിരുന്നത്. തന്നെ ജീവനോടെ തിന്നണം എന്നായിരുന്നു ബോണ്ടിന്റെ വ്യവസ്ഥ. എന്നാല്‍ ഇത് ചെവിക്കൊള്ളാന്‍ ആര്‍മീന്‍ തയ്യാറായില്ല.

സെക്‌സിന് ശേഷം ബോണ്ടിന്റെ ജനനേന്ദ്രിയം മുറിച്ച് ഇരുവരും ഭക്ഷിച്ചു. അതിന് ശേഷമാണ് ഇയാളെ കൊന്ന് ആര്‍മീന്‍ ഭക്ഷണമാക്കിയത്. മദ്യവും ഉറക്കഗുളികയും നല്‍കിയ ശേഷം ബോണ്ടിനെ കൊലപ്പെടുത്തി. തുടര്‍ന്ന് ഇയാളുടെ ശരീരഭാഗങ്ങള്‍ ഓരോന്നായി ഭക്ഷിച്ചു. ശേഷം ബോണ്ടിന്റെ തല വെട്ടിയെടുത്ത് ഫ്രീസറില്‍ സൂക്ഷിച്ചു. സംഭവങ്ങള്‍ വീഡിയോയില്‍ ചിത്രീകരിച്ച് സൂക്ഷിക്കുകയും ചെയ്തു. കേസില്‍ 8 വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് ആര്‍മീന്‍ ഇപ്പോള്‍ പുറത്തുണ്ട്.

shortlink

Post Your Comments


Back to top button