ന്യൂഡല്‍ഹി: ഫ്രീഡം 251-നെ പരിഹസിച്ച് ഫ്രീഡം 651 രംഗത്ത്. ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരിക്കലും ഈ ഫോണ്‍ കിട്ടാന്‍ പോകുന്നില്ലെന്ന് പറഞ്ഞാണ് അവര്‍ എത്തിയിരിക്കുന്നത്.
ചൊവ്വയില്‍ മാത്രം കണ്ടു വരുന്ന പ്രത്യേകതരം വസ്തുക്കള്‍ ഉപയോഗിച്ചാണത്രേ ഫോണ്‍ നിര്‍മ്മിക്കുന്നത്. ഫ്രീഡം 251 ബുക്ക് ചെയ്യാന്‍ തയ്യാറാക്കിയ വെബ്‌സൈറ്റിന്റെ അതേ മാതൃകയില്‍ത്തന്നെയാണ് ഫ്രീഡം 651 ന്റേയും വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഡസിന്റ് റിങ്ങിങ്ങ് ബെല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്.
ഡോണ്ട് ബൈ നൗ ബട്ടണാണ് വെബ്‌സൈറ്റിലുള്ളത്. ഡെലിവറി സമയം 2016 ജൂണ്‍ 30 ആണ്. ഡ്രോണ്‍ വഴി വിതരണം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഫോണ്‍ വേണ്ടവര്‍ അപേക്ഷിക്കുമ്പോള്‍ അപ്പൂപ്പന്റേയും അയല്‍ക്കാരന്റേയും വിവരങ്ങള്‍ ചേര്‍ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വിവരങ്ങളും ചേര്‍ത്തു കഴിഞ്ഞാല്‍ ഒരിക്കലും സബ്മിറ്റ് ചെയ്യരുതെന്നും വെബ്‌സൈറ്റ് നിര്‍മ്മാതാക്കള്‍ മറന്നിട്ടില്ല.
Post Your Comments