ബഗ്ലാദേശ്: കൈയിലും കാലിലും തഴമ്പ് വളരുന്ന അപൂര്‍വ്വ രോഗം ബാധിച്ച ബംഗ്ലാദേശി യുവാവിന്റെ തഴമ്പുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്തു. ബംഗ്ലാദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ആദ്യഘട്ട സര്‍ജറി നടന്നത്. ഖുല്‌ന സ്വദേശിയായ അബുല്‍ ബാജന്ദറിനെയാണ് ഓരോ ദിവസം കഴിയും തോറും തഴമ്പ് വളരുന്ന ഈ അപൂര്‍വ്വ രോഗം ബാധിച്ചത്. ഇതുകാരണം യുവാവിന് ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.
ഏഴ് വര്‍ഷമായി അപുര്‍വ്വ രോഗം ഈ 25കാരനെ പിടികൂടിയിട്ട്. വലിയ ചികിത്സച്ചിലവ് ആവശ്യമുള്ള രോഗമായതിനാല്‍ അബുല്‍ ബാജന്ദറിന്റെ കുടുംബത്തിന് രോഗത്തിന്റെ പ്രാരംഭത്തില്‍ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചിരുന്നില്ല. സ്വകാര്യ ആശുപത്രിയില്‍ നടന്ന ആദ്യഘട്ട സര്‍ജറിയുടെയും മറ്റും ചിലവുകളും വഹിക്കുന്നത് ബംഗ്ലാദേശി സര്‍ക്കാരാണ്.
കഴിഞ്ഞ ദിവസം നടന്ന ആദ്യഘട്ട സര്‍ജറിയില്‍ കൈയിലെ തഴമ്പുകള്‍ വിജയകരമായി നീക്കം ചെയ്യാന്‍ കഴിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അബുല്‍ ബാജന്ദറിനെ ബാധിച്ച രോഗം അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായതിനാല്‍ ചികിത്സ ആദ്യഘട്ടത്തില്‍ തടസ്സപ്പെട്ടിരുന്നു. രണ്ടാംഘട്ട ഓപ്പറേഷന്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ നടക്കും.
Post Your Comments