ന്യൂഡല്‍ഹി: ഭീകരാക്രമണത്തില്‍ നിന്ന് പാര്‍ലമെന്റിനെ രക്ഷിക്കാനായി അത്യാധുനിക രീതിയിലുള്ള ആന്റി ടെററിസ്റ്റ് വെഹിക്കിള്‍ അഥവാ എ.ടി.വി പാര്‍ലമെന്റ് വളപ്പിലെത്തിച്ചു. പരീക്ഷണാര്‍ത്ഥത്തിലാണ് വാഹനം ഇവിടെയെത്തിച്ചിരിക്കുന്നത്.
പാര്‍ലമെന്റ് കെട്ടിടത്തിന് സുരക്ഷയൊരുക്കുന്ന സി.ആര്‍.പി.എഫിന് വാഹനം കൈമാറി. പ്രതിരോധ ഗവേഷണ സ്ഥാപനത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ജയ്പൂരിലെ സ്ഥാപനമാണ് വാഹനം നിര്‍മ്മിച്ചത്. പൂര്‍ണ്ണമായും ബുള്ളറ്റ് പ്രൂഫാണെന്നതാണ് എ.ടി.വിയുടെ പ്രധാന സവിശേഷത. ഇതിനാല്‍ ഗ്രനേഡുകള്‍ പോലും ഏല്‍ക്കില്ല. നാലര ടണ്‍ ഭാരമുള്ള വാഹനത്തിന്റെ ചക്രങ്ങള്‍ ടാങ്കിന്റേതു പോലെയാണ്.
360 ഡിഗ്രിയില്‍ കറങ്ങുന്ന വാഹനത്തില്‍ രണ്ട് കമാന്‍ഡോകള്‍ക്ക് ഇരിക്കാം. അപായഭീതിയില്ലാതെ ശത്രുക്കളുടെ നേരെ കൃത്യമായി നിറയൊഴിക്കാനുള്ള സൗകര്യം, ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും വാഹനത്തിന്റെ പ്രത്യേകതകളാണ്.
Post Your Comments