ന്യുഡല്‍ഹി: ജെ.എന്‍.യു സര്‍വകലാശാലയില്‍ നഗ്‌നനൃത്തവും ലൈംഗിക അരാജകത്വവും അരങ്ങേറുന്നുവെന്ന് പ്രസ്താവിച്ച ബി.ജെ.പി എം.എല്‍.എയോട് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം തേടി. രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ദേവ് അഹുജയോടാണ് അമിത് ഷാ വിശദീകരണം തേടിയത്. എം.എല്‍.എയുടെ പ്രസ്താവന നിരുത്തരവാദപരമായെന്ന് അമിത് ഷാ പറഞ്ഞു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ എം.എല്‍.എയുടെ പ്രസ്താവനയില്‍ അമിത് ഷാ അതൃപ്തി പ്രകടിപ്പിച്ചു.
തിങ്കളാഴ്ചയായിരുന്നു അഹൂജയുടെ വിവാദ പ്രസ്താവന. മൂവായിരത്തോളം ഗര്‍ഭനിരോധന ഉറകളും, ഗര്‍ഭഛിദ്രത്തിനായുള്ള സിറിഞ്ചുകളും ദിവസം തോറും ജെ.എന്‍.യു ക്യാമ്പസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നുവെന്നായിരുന്നു അഹൂജയുടെ പ്രസ്താവന. സാംസ്‌കാരിക പരിപാടികള്‍ എന്ന പേരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നഗ്‌നനൃത്തം ചെയ്യുന്നുവെന്നും അഹൂജ ആരോപിച്ചു. കൂടാതെ പതിനായിരം സിഗരറ്റുകള്‍, രണ്ടായിരം മദ്യക്കുപ്പികള്‍, അരലക്ഷം എല്ലിന്‍ കഷണങ്ങള്‍ എന്നിവ ജെ.എന്‍.യുവില്‍ പ്രതിദിനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നുണ്ടെന്നും അഹൂജ പറഞ്ഞിരുന്നു.
രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ നിന്നുള്ള എം.എല്‍.എയാണ് അഹൂജ. ഒരു പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെയാണ് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ അഹൂജ ആരോപണം ഉന്നയിച്ചത്. എല്ലാവരും ദുര്‍ഗാഷ്ടമി പൂജ നടത്തുമ്പോള്‍, ജെ.എന്‍.യുവിലെ ദേശദ്രോഹികള്‍ മഹിഷാസുര ജയന്തിയാണ് ആഘോഷിക്കുന്നതെന്നും അഹൂജ ആരോപിച്ചിരുന്നു.
Post Your Comments