പി.ജയരാജനെ കൊണ്ട് പോയിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. കോഴിക്കോട് നിന്ന് ജയരാജനെ കൊണ്ട് വന്നിരുന്ന ആംബുലന്‍സാണ് തൃശൂര്‍ പേരാമംഗലത്ത് വെച്ച് ഫുട്പാത്തിലേയ്ക്ക് ഇടിച്ചുകയറിയത്. ജയരാജന് പരിക്കില്ല. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജയരാജനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് തിരുവനനന്തപുരം ശ്രീചിത്തിര ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ടയര്‍ പഞ്ചറായതാണ് അപകടകാരണമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പ്രതികരിച്ചു. താന്‍ ആദ്യമായാണ് മലപ്പുറത്തിന് പുറത്തേക്ക് വാഹനം കൊണ്ടുപോവുന്നതെന്നും ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments