NewsIndia

നിയമങ്ങള്‍ കാറ്റില്‍പ്പറത്തി അഭിഭാഷകര്‍ ; രാജ്യദ്രോഹിയെ ഇനിയും മര്‍ദ്ദിക്കും

ന്യൂഡല്‍ഹി ; പൊലീസ് കസ്റ്റഡിയിലിരിക്കെ ജെ.എന്‍.യു.വിദ്യാര്‍ത്ഥി പ്രസിഡന്റ് കനയ്യ കുമാറിനെ തങ്ങള്‍ മര്‍ദ്ദിച്ചതായി പട്യാല ഹൗസ് കോടതിയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ അഭിഭാഷകരുടെ വെളിപ്പെടുത്തല്‍. അക്രമത്തിന് പൊലീസ് ഒത്താശ ചെയ്തുവെന്നും ദേശീയ വാര്‍ത്താ ചാനല്‍ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനില്‍ വിക്രം സിങ് ചൗഹാന്‍, യശ്പാല്‍ സിങ്, ഓം ശര്‍മ എന്നിവരാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

പാന്റ്‌സ് നനയുന്നത് വരെ മൂന്ന് മണിക്കൂറോളം മര്‍ദ്ദിച്ചുവെന്നും, കനയ്യ കുമാറിനെ കൊണ്ട് ‘ഭാരത് മാതാ കി ജയ്’ എന്ന് വിളിപ്പിച്ചുവെന്നും അഭിഭാഷകര്‍ പറയുന്നു.

പട്യാല ഹൗസിലെ ആക്രമണങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഇവര്‍ വെളിപ്പെടുത്തുന്നുണ്ട്. ജാമ്യമെടുക്കില്ലെന്നും ജയിലില്‍ പോയാല്‍ കനയ്യയെ പാര്‍പ്പിച്ച സെല്ലില്‍ പോയി ഉപദ്രവിക്കുമെന്നും രാജ്യദ്രോഹികളെ പെട്രോള്‍ ബോംബ് എറിഞ്ഞ് കൊല്ലുമെന്നും അഭിഭാഷകര്‍ പറയുന്നുണ്ട്. പട്യാല ഹൗസ് കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നവരാണ് മൂന്ന് അഭിഭാഷകരും.

കോടതിയിലെ അക്രമവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ ഇവരില്‍ ഓം ശര്‍മ മാത്രമാണ് ജാമ്യമെടുത്തത്.ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഓം ശര്‍മ മാത്രമാണ് ജാമ്യമെടുത്തത്. ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഓം ശര്‍മ ഒന്നും പറയുന്നില്ലെങ്കിലും മറ്റുള്ളവരുടെ വാദത്തെ പിന്തുണയ്ക്കുന്നുണ്ട്. മര്‍ദ്ദനത്തില്‍ പങ്ക് ചേരാന്‍ പൊലീസിനെ ക്ഷണിച്ചു. എന്നാല്‍ തങ്ങള്‍ ഡ്യൂട്ടിയിലായതിനാല്‍ പറ്റില്ലെന്നും ചെയ്യുന്നത് നല്ല കാര്യമാണെന്നും അവര്‍ പ്രോത്സാഹിപ്പിച്ചുവെന്നും അഭിഭാഷകര്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button