India

ഹൈദരാബാദിലെ എ.ടി.എമ്മില്‍ നിന്ന് പണം മാത്രമല്ല ഇനി ലഭിക്കുക

ഹൈദരാബാദ്: ഹൈദരാബാദില്‍ വാട്ടര്‍ എ.ടി.എമ്മുകള്‍ സ്ഥാപിക്കുന്നു. ഹൈദരാബാദ് മെട്രോപൊളിറ്റന്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സിവറേജ് ബോര്‍ഡ് ആണ് വാട്ടര്‍ എ.ടി.എം എന്ന ആശയം അവതരിപ്പിച്ചത്. നഗരത്തില്‍ വാട്ടര്‍ എ.ടി.എമ്മുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം ആരംഭിക്കാന്‍ ബോര്‍ഡ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വഴിയാത്രക്കാര്‍ക്ക് എ.ടി.എമ്മില്‍ നിന്ന് ലിറ്ററിന് ഒരു രൂപ നിരക്കില്‍ വെള്ളം ലഭിക്കും.

മിതമായ നിരക്കില്‍ ജലം വിനിയോഗിക്കുന്നതിന് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനും, സൗജന്യ ടാങ്കറുകളുടെ ഡെലിവറി നിരീക്ഷിക്കാനും, വനിതാ സ്വയം സഹായ സംഘങ്ങളെ നിയമിക്കാനും തീരുമാനമായി.
നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നഗരത്തില്‍ ആയിരം മഴവെള്ള സംഭരിണികള്‍ നിര്‍മ്മിക്കാനും തീരുമാനിച്ചു. ലോഡ്ജുകള്‍, ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ കണക്ഷന്‍ ഗാര്‍ഹിക കണക്ഷനില്‍ നിന്ന് കൊമേഴ്‌സല്‍ കണക്ഷനായി മാറ്റാനും മുനിസിപ്പല്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

shortlink

Post Your Comments


Back to top button