തിരുവനന്തപുരം: സമത്വമുന്നേറ്റ യാത്രക്കിടെ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസംഗം മതവിദ്വേഷം ഉണ്ടാക്കുന്നതാണെന്ന് പൊലീസ്. ഇത് ശരിവെയ്ക്കുന്ന തരത്തിലുളള തെളിവുകളും മൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സർക്കാരിൽ നിന്നും പ്രോസിക്യൂഷൻ അനുമതി ലഭിച്ചാൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസ് പറഞ്ഞു.
സമത്വമുന്നേറ്റ യാത്രക്കിടെ കഴിഞ്ഞ നവംബര്‍ 29ന് വെള്ളാപ്പള്ളി ആലുവയിൽ നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്. കോഴിക്കോട്ട് മാന്‍ ഹോള്‍ വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട ഉത്തരേന്ത്യന്‍ തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച നൗഷാദിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കിയത് മുസ്‍ലീമായത് കൊണ്ടാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.മരിച്ചാൽ മുസ്‌ലീമായി മരിക്കണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.
Post Your Comments