ആഗ്ര: കൃത്യം ഒരു വർഷം മുൻപായിരുന്നു, സുഹൃത്ത് സമ്മാനിച്ച, തന്റെ പേര് തുന്നിച്ചേർത്ത കോട്ട് ധരിച്ച് പ്രധാനമന്ത്രി വിവാദപുരുഷനായത് . രാജ്യത്തെ ജനങ്ങള് പട്ടിണി കിടക്കുമ്പോൾ 10 ലക്ഷം രൂപ വിലയുള്ള സ്വന്തം പേര് തുന്നിച്ചേർത്ത കോട്ടിട്ട പ്രധാനമന്ത്രി എന്നായിരുന്നു,മോഡിയെ മാധ്യമങ്ങളും എതിര്‍ കക്ഷികളും രൂക്ഷമായി വിമര്‍ശിച്ചത്.. സംഭവം വിവാദമായിക്കഴിഞ്ഞു അതേ കോട്ട് ലേലത്തിന് വെച്ചു… സൂററ്റിലെ ഒരു വജ്ര വ്യവസായി അത് ലേലത്തിൽ പിടിച്ചത് നാലരക്കോടി രൂപയ്ക്കായിരുന്നു.. ആ പണം പ്രധാനമന്ത്രി വാരാണസിയിലെ സ്വഛ് ഭാരത് ഫണ്ടിലേക്ക് നല്കി.
ഇപ്പോൾ അതേ വ്യാപാരി ലാവ് ജിഭായ് ബാദ് ഷാ ഇപ്പോൾ പെൺകുട്ടികളുടെ ക്ഷേമത്തിനായി 200 കോടി നൽകാൻ തീരുമാനിച്ചിരിക്കുന്നു.യഥാർത്ഥത്തിൽ വെറും പതിനായിരം രൂപയുടെ വിലയുള്ള കൊട്ടാനു ഇപ്പോൾ ഇത്രയും ഭാഗ്യം കൊണ്ട് വന്നിരിക്കുന്നത്.. 10,000 പെൺകുട്ടികൾക്ക് 2 ലക്ഷം രൂപ വീതം നല്‍കാനാണ് തീരുമാനം. എല്ലാവെയും അതിശയിപ്പിച്ചു കൊണ്ടായിരുന്നു ലാവ് ജിഭായി ബാദ് ഷാ ഈ പ്രഖ്യാപനം നടത്തിയത്.
Post Your Comments