ലക്‌നൗ: ഉത്തര്‍ പ്രദേശിലെ സീതാപൂരില്‍ ശല്യം ചെയ്തതിന് പ്രതികരിച്ച പെണ്‍കുട്ടിയെ പൂവാലന്മാര്‍ വെടിവെച്ചുകൊന്നു. പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്ന പൂവാലന്മാര്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുകയും പ്രതികരിക്കുയും ചെയ്ത പെണ്‍കുട്ടിയാണ് വെടിയേറ്റ് മരിച്ചത്.
രണ്ടുപേര്‍ തങ്ങളെ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നും ഇവര്‍ക്കെതിരെ പ്രതികരിച്ചത് കൂടുതല്‍ പ്രകോപനത്തിന് ഇടയാക്കുകയായിരുന്നെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ ഈ പെണ്‍കുട്ടി ചികിത്സയിലാണ്.
പൂവാലശല്യത്തിനെതിരെ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് നേരിട്ട് ഇടപെട്ടതെന്നും അതാണ് തന്റെ സഹോദരിയുടെ ജീവനെടുത്തുവെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് പൂവാലസംഘം ഒളിവിലാണ്.
Post Your Comments