കോട്ടയം; വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണി. ഇത് പാലാക്കാരുടെ ആഗ്രഹമാണ്.ഒളിച്ചോടാനില്ല. താന്‍ മത്സരിക്കുന്നില്ലെന്ന് പറയുന്നവര്‍ ശത്രുക്കളാണ്. തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നും മാണി വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയില്ല. പരസ്യപ്രസ്താവനകള്‍ അതിരുവിട്ടാല്‍ ഇടപെടും. അച്ചടക്കം ലംഘിക്കുന്നവര്‍ക്ക് പി.സി.ജോര്‍ജിന്റെ അനുഭവമായിരിക്കും ഉണ്ടാകുക. പാര്‍ട്ടിക്ക് എതിരായ നീക്കത്തിന് പിന്നില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണെന്നും മാണി കൂട്ടിച്ചേര്‍ത്തു
Post Your Comments