ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ അടുത്തകാലത്തായി നടക്കുന്ന ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഓണ്‍ലൈനിലെ സര്‍ക്കാര്‍ വിരുദ്ധ ഉള്ളടക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ പ്രത്യേക മാധ്യമ സൈബര്‍സെല്ലിന് കേന്ദ്രം രൂപം കൊടുക്കും.
ഇതിലൂടെ ഓണ്‍ലൈനില്‍ വരുന്ന എല്ലാവിധ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ ഉള്ളടക്കങ്ങള്‍ക്കും അതിന്റെ ഗൗരവത്തിനനുസരിച്ച് തക്കതായ നടപടികള്‍ സ്വീകരിക്കും. സര്‍ക്കാരിനെ താഴ്ത്തിക്കെട്ടുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഈ മാസമാദ്യം അതത് മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഈ നടപടി.
ഒരു മാസം മുന്‍പ് ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക, ഊര്‍ജ്ജ കാര്യ സുരക്ഷ കൈകാര്യം ചെയ്യുന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയേറ്റ് (എന്‍.എസ്.സി.എസ്) വെബ്‌സൈറ്റുകള്‍, ബ്ലോഗുകള്‍, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍, ടെലിവിഷന്‍, പത്രങ്ങള്‍ എന്നിവ നിരീക്ഷിക്കാന്‍ നാഷണല്‍ മീഡിയ അനലിറ്റിക്‌സ് സെന്റര്‍ (എന്‍.എം.എ.സി) സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരുന്നു.
Post Your Comments