ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഒളിവില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി നേതാവും കൂട്ടരും നിയമത്തെ മാനിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. തങ്ങളുടെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഉമര്‍ ഖാലിദും സഹപ്രവര്‍ത്തകനായ അനിര്‍ബന്‍ ഭട്ടാചാര്യയും നല്കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം. കീഴടങ്ങില്ലെന്നായിരുന്നു ഇന്നലെ വരെ ഉമര്‍ ഖാലിദിന്റെയും കൂട്ടരുടെയും നിലപാട്. എന്നാല്‍ രാവിലെ ജാമ്യം അനുവദിക്കണമെന്നും അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Post Your Comments