Kerala

വിപ്ലവകാരിയായിട്ടും എന്തിനു ചോദ്യം ചെയ്യലിനെ ഭയക്കുന്നു ? പി.ജയരാജനോട് കോടതി

തലശ്ശേരി:സി.ബി.ഐക്ക് മുന്നില് ഹാജാരാകാൻ ഭയം എന്തിനെന്നു ജയരാജനോട് കോടതി.പലവട്ടം വിളിപ്പിച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്ത ജയരാജന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.കതിരൂര് മനോജ്‌ വധക്കേസിലെ ഗൂഡാലോചന ക്കേസിൽ ജയരാജനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സിബിഐയുടെ അപേക്ഷയിന്‍മേലുളള വാദത്തിലാണ് തലശേരി സെഷന്‍സ് കോടതി ഇങ്ങനെ പറഞ്ഞത്.
ജയരാജന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന ഡോക്ടർമാരുടെ റിപ്പോര്ട്ടിനെ പ്രതിപാദിച്ച് ജയരാജന് വൈദ്യശാസ്ത്രപരമായി ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും മാനസിക പ്രശ്‌നങ്ങളാകാം അദ്ദേഹത്തിന്റെ നെഞ്ച് വേദനയ്ക്ക് കാരണമെന്നും സിബിഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

സി.ബി.ഐ കേസ് ഡയറി ഹാജരാക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ജയരാജനെ കസ്റഡിയിൽ വേണമെന്ന സി.ബി.ഐയുടെ അപേക്ഷയിന്മേൽ 29 നു വിധി പറയും. അതിനു മുന്നേ കേസ് ഡയറി ഹജരാക്കാമെന്നു സി ബി ഐ കോടതിയെ ബോധിപ്പിച്ചു.ഇതിനിടെ ജയരാജനെ കൂടുതൽ പരിശോധനകൾക്കായി തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button