മുംബൈ: ഭാര്യാ സഹോദരിയുടെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് സുഹൃത്തുക്കളുമായി സെക്സ് ചാറ്റ് നടത്തിവന്ന ബിസിനസുകാരന്‍ അറസ്റ്റിലായി. രാജ്കോട്ട് സ്വദേശിയായ 35 കാരനാണ് പിടിയിലായത്. മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ സൈബര്‍ പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെയും യുവതിയുടേയും പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
35 കാരിയായ യുവതി ഡിസംബര്‍ 17 നാണ് പരാതി നല്‍കിയത്. ഇവരുടെ പതിനഞ്ചിലേറെ സുഹൃത്തുക്കള്‍ യുവതിയുടെ പുതിയ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും അശ്ലീല ചാറ്റ് ലഭിക്കുന്നതായി പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഇവര്‍ പോലിസിനെ സമീപിച്ചത്. പിന്നീടാണ് ഇത് വ്യാജ അക്കൗണ്ട് ആണെന്ന് തിരിച്ചറിയുന്നത്. യുവതിയുടെ യഥാര്‍ത്ഥ അക്കൗണ്ട് പ്രതി ഹാക്ക് ചെയ്തിരുന്നതായും ഇതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ദുരുപയോഗം ചെയ്താണ് അശ്ലീല ചാറ്റ് നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു. ചാറ്റിംഗ് നടത്തുന്നതിനായി പ്രതി ഒരു മൊബൈല്‍ പ്രത്യേകം ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തി. ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
രാജ്കോട്ട് സ്വദേശിയായ ഇയാള്‍ ശനിയാഴ്ചയാണ് മുംബൈയിലെത്തിയത്.
Post Your Comments