ന്യൂഡല്‍ഹി: ഹരിയാനയിലെ ജാട്ട് വിഭാഗക്കാരുടെ പ്രക്ഷോഭം കാരണം ഡല്‍ഹിയിലെ ജലവിതരണം മുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ കേന്ദ്രത്തിന്‍റെ സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്തു. കേജ്രിവാളിന്‍റെ സഹായാഭ്യര്‍ത്ഥന വന്ന്‍ ഒരു മണിക്കൂര്‍ പോലുമാകുന്നതിനു മുമ്പ് ഫലപ്രദമായ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു.
പ്രത്യേക ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ജാട്ട് വിഭാഗക്കാര്‍ നടത്തുന്ന പ്രക്ഷോഭം ഹരിയാനയെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹിയിലേക്ക് ജലം കൊണ്ടുപോകുന്ന മുനക് കനാല്‍ കലാപകാരികളുടെ ആക്രമണത്തിന് വെദിയായപ്പൊഴാണ് തലസ്ഥാനനഗരിയിലെ ജലവിതരണം മുടങ്ങിയത്.
കേജ്രിവാളിന്‍റെ സഹായാഭ്യര്‍ത്ഥന വന്നയുടന്‍ തന്നെ സൈന്യം മുനക് കനാലിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. നേരത്തെ ഈ വിഷയത്തില്‍ അഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ സഹായവും ഡല്‍ഹി ഗവണ്മെന്‍റ് തേടിയിരുന്നു. സൈന്യം മുനക് കനാലിന്‍റെ നിയന്ത്രണം ഏറ്റെടുത്തതോടെ ജലവിതരണം ഉടന്‍ സാധാരണ നിലയിലാകുമെന്ന് കേജ്രിവാള്‍ ഡല്‍ഹി നിവാസികളെ അറിയിച്ചു.
We’ve completely run out of water. I appeal to the centre with folded hands to immediately intervene and get munak canal started in Haryana
— Arvind Kejriwal (@ArvindKejriwal) February 22, 2016
Gud news. Army takes control of munak canal gates(1/2)
— Arvind Kejriwal (@ArvindKejriwal) February 22, 2016
Thank u army, thank u centre for securing munak canal back. Great relief for delhi
— Arvind Kejriwal (@ArvindKejriwal) February 22, 2016
Post Your Comments