India

ആസിഡ് ആക്രമണം നടത്തി കുരങ്ങനെ ക്രൂരമായി കൊന്നു, അക്രമിയെക്കുറിച്ച് വിവരം നല്‍കുന്നയാള്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു

മുംബൈ: ക്രൂരമായ ആസിഡ് ആക്രമണത്തിനിരയായ കുരങ്ങന്‍ മരണത്തിന് കീഴടങ്ങി. മുംബൈ ഭാന്ദൂപിലാണ് സംഭവം നടന്നത്. അജ്ഞാത സംഘം നടത്തിയ ആസിഡ് ആക്രമണത്തിനിരയായ കുരങ്ങന് മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

ശനിയാഴ്ച രാവിലെയാണ് കുരങ്ങന്‍ ചത്തത്. ഒരാഴ്ചയ്ക്ക് മുമ്പ് ഭന്ദൂപിലെ തുള്‍സിപദ ഭാഗത്ത് നിന്നും കുരങ്ങന്‍ അലഞ്ഞ്തിരിഞ്ഞ് നടക്കുന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നുവെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ പവന്‍ ശര്‍മ്മ പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇതേ കുരങ്ങന് മാരകമായി പരിക്കേറ്റ വിവരവും തങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. കുരങ്ങന്റെ ജീവന്‍ രക്ഷിക്കാനായി പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്ത് കുരങ്ങന്റെ സാന്നിധ്യം ഇഷ്ടപ്പെടാത്ത ആരോ ചെയ്ത പ്രവൃത്തിയാണിതെന്നാണ് കരുതുന്നത്. ഈ ക്രൂരതയ്‌ക്കെതിരെ ഭന്ദൂപ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പവന്‍ ശര്‍മ്മ പറഞ്ഞു. അക്രമികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രദേശത്തെ ഒരു എന്‍.ജി.ഓ അമ്പതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button