ശ്രീനഗര്‍: ജമ്മുകാശ്മീരിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരര്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. മൂന്നാം ദിവസവും ഏറ്റുമുട്ടല്‍ തുടകയാണ്. രണ്ട് കരസേന ക്യാപ്റ്റന്മാര്‍ അടക്കം അഞ്ച് ജവാന്‍മാരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ശ്രീനഗര്‍ ജമ്മു ദേശീയപാതയില്‍ ഓണ്ടര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അടങ്ങുന്ന സര്‍ക്കാര്‍ കെട്ടിട സമുച്ചയത്തിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നത്.
ക്യാപ്റ്റന്‍ പവന്‍കുമാര്‍, ക്യാപ്റ്റന്‍ തുഷാര്‍ മഹാജന്‍, ലാന്‍സ് നായിക് കമാന്റോ ഓം പ്രകാശ്, സി.ആര്‍.പി.എഫ് കോണ്‍സറ്റബിള്‍മാരായ ആര്‍.കെ.റെയ്ന, ഭോലാ സിംഗ്, ഓണ്ടര്‍പ്രണര്‍ഷിപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ജിവനക്കാരന്‍ അബ്ദുള്‍ ഗനി മിര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
കരസേന, സി.ആര്‍.പി.എഫ്, ജമ്മുകാശ്മീര്‍ പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷനാണ് നടക്കുന്നത്.
Post Your Comments