ബഹരാംപൂര്‍: പശ്ചിമ ബംഗാളില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു. ടി.എം.സി ബഹരാംപൂര്‍ ബ്ലോക് പ്രസിഡന്റ് മസൂദ് റാണയാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് പാഞ്ചനാന്തലയിലായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗസംഘം റാണയ്ക്ക് നേരെ വെടിവെച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. വെടിയുതിര്‍ക്കുന്നതിന് മുമ്പ് അക്രമികള്‍ പ്രദേശത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
കോണ്‍ഗ്രസാണ് സംഭവത്തിന് പിന്നിലെന്ന് തൃണമൂല്‍ ആരോപിച്ചു. അക്രമവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Post Your Comments