India

ബീഹാറിൽ ഉച്ചഭക്ഷണം രണ്ടാമതും ചോദിച്ചതിനു അദ്ധ്യാപകൻ വിദ്യാർഥിനിയെ മർദ്ദിച്ചു, തടയാൻ ചെന്ന പിതാവ് മർദ്ദനമേറ്റു മരിച്ചു:ആഘോഷമാക്കി ബ്രിട്ടീഷ് പത്രങ്ങൾ

ബീഹാർ:അരാറിയ ജില്ലയിലെ ഗോഖ്‌ലാപുരിൽ സർക്കാർ വിദ്യാലയത്തിൽ സൗജന്യമായി നൽകുന്ന ഉച്ചഭക്ഷണം കഴിക്കുമ്പോൾ രണ്ടാമതും ആവശ്യപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ് അദ്ധ്യാപകൻ മർദ്ദിച്ചത്. കുട്ടിയെ രക്ഷിക്കാൻ ചെന്ന പിതാവിന് മർദ്ദനം ഏറ്റ് മരിച്ചു. കഷീദ എന്ന 11 കാരിയെയാണ് രണ്ടാമതും ഭക്ഷണം ചോദിച്ചപ്പോൾ അദ്ധ്യാപകൻ മർദ്ദിച്ചത്. കുട്ടിയെ രക്ഷിക്കാനായി ചെന്ന പിതാവ് മുഹമ്മദ് സാഗിരിനെ അദ്ധ്യാപകൻ തൊഴിക്കുകയായിരുന്നു. അവശനായ മുഹമ്മദ് സാഗിർ കുറച്ചു മണിക്കൂറുകൾക്കകം മരിക്കുകയായിരുന്നു. ഈ വാർത്ത ബ്രിട്ടീഷ് പത്രങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.

സംഭവത്തെ തുടർന്ന് 3 അധ്യാപകരും പാചകക്കാരനും അറസ്റ്റിലായി. മുഹമ്മദിന്റെ മരണത്തിനു ശേഷം ആറംഗ കുടുംബത്തിനു അയൽവാസികളാണ് ആഹാരം നൽകുന്നത്. രണ്ടാമത് ഭക്ഷണം ചോദിച്ചതിനു മുഹമ്മദിന്റെ മകനും സ്‌കൂളിന്റെ മുകളിൽ നിന്ന് വലിച്ചെറിയപ്പെട്ടിരുന്നു. ബീഹാറിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണം നൽകുന്നതിന്റെ ഫണ്ട് വളരെ കുറച്ചായാണ് സർക്കാർ നൽകുന്നതെന്നാണ് ആരോപണം. ദരിദ്രരായ കുട്ടികൾ ധാരാളം പഠിക്കുന്ന സ്‌കൂളിൽ സൗജന്യ ഉച്ച ഭക്ഷണത്തെ ആശ്രയിച്ചാണ് കുട്ടികൾ കഴിയുന്നത്. കൊടുക്കുന്ന ഭക്ഷണം വിശപ്പ് മാറാൻ സഹായിക്കാത്തത് കൊണ്ട് വീണ്ടും ചോദിക്കുമ്പോൾ ഇത്തരം മർദ്ദനം സാധാരണയാണെന്നാണ് ആരോപണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button