International

പത്താന്‍കോട്ട് ഭീകരാക്രമണം: പാക്ക് സംഘം അടുത്തുമാസം ഇന്ത്യയില്‍

ഇസ്ലാമാബാദ്:   പത്താന്‍കോട്ട്  ഭീകരാക്രമണം അന്വേഷിക്കുന്ന പാക്കിസ്ഥാന്‍ അന്വേഷണ സംഘം അടുത്തമാസം ഇന്ത്യയിലെത്തിയേക്കും. സംഭവത്തില്‍ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കുന്നതിനാണ് സന്ദര്‍ശനം. സന്ദര്‍ശനം തിയതി തീരുമാനിച്ചിട്ടില്ല.
 
പാക്കിസ്ഥാന്‍ ആസ്ഥാനമായ ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയാണ് പത്താന്‍കോട്ട് ആക്രമണത്തിനു പിന്നിലെന്നാണ് ഇന്ത്യയുടെ ആരോപണം.ജയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹര്‍,സഹോദരന്‍ റഊഫും കഴിഞ്ഞ ദിവസം പഠാന്‍കോട്ട് ഭീകരാക്രമണക്കേസില്‍ പാക്കിസ്ഥാന്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു.

പ്രതികളുടെ പേരുകള്‍ പരാമര്‍ശിക്കാതെ ‘അജ്ഞാതരായ വ്യക്തികളെ’ പ്രതിസ്ഥാനത്തു നിര്‍ത്തിയാണ്  പാക്കിസ്ഥാന്‍ പ്രഥമവിവര റിപ്പോര്‍ട്ട് നല്‍കിയത്്.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നിര്‍ദേശമനുസരിച്ചു രൂപീകരിച്ച ആറംഗ പ്രത്യേക അന്വേഷണസംഘമാകും ഇന്ത്യയില്‍ എത്തുക

shortlink

Related Articles

Post Your Comments

Related Articles


Back to top button