ഇസ്ലാമാബാദ്: ഭീകരാക്രമണമുണ്ടായ പഞ്ചാബിലെ പത്താന്‍കോട്ടെ വ്യോമത്താവളം സന്ദർശിക്കാൻ ഇന്ത്യ അനുമതി നൽകിയെന്ന് പാകിസ്ഥാന്‍. പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി നിസാർ അലി ഖാൻ ആണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണം നടത്തുന്ന പ്രത്യേക സംഘം ആക്രമണം നടന്ന സ്ഥലം സന്ദർശിക്കുന്നതിന് അഞ്ചു ദിവസം മുൻപ് അറിയിക്കണമെന്നും ഇന്ത്യ അറിയിച്ചതായി മന്ത്രി പറഞ്ഞു.
കഴിഞ്ഞ ജനുവരി 2 നാണ് പത്താന്‍കോട്ടെ വ്യോമത്താവളത്തില്‍ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ ഏഴ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പാക് അന്വേഷണസംഘത്തെ വ്യോമത്താവളത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് നേരത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു.
Post Your Comments