India

ജെ.എന്‍.യു വിവാദത്തില്‍ പ്രതികരണവുമായി ധോണി

ന്യൂഡല്‍ഹി: ജെ.എന്‍.യു വിവാദത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണി. രാജ്യത്തെ സൈനികരെ ബഹുമാനിക്കണമെന്ന് ധോണി ട്വീറ്റ് ചെയ്തു. കമാൻഡോകളും പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരും എന്നെയും നിങ്ങളെയും പോലെ സാധാരണ ജനങ്ങളാണ്. ഇവർ പലപ്പൊഴും സ്വന്തം ആഗ്രഹങ്ങൾ മാറ്റി വച്ച് രാജ്യത്തിന്‍റെ ആഗ്രഹത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും ധോണി പറഞ്ഞു. ഗൗതം ഗംഭീർ, ശിഖർധവാൻ, വിജേന്ദർ സിങ്, യോഗേശ്വർ ദത്ത് എന്നിവർക്കു പിന്നാലെയാണ് ധോണിയുടെ പ്രതികരണം. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ നിന്ന് ധോണിക്ക് ലെഫ്. കേണൽ പദവി ലഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button