ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലുള്ള പഞ്ചായത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയകളും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. മൊബൈല്‍ ഫോണ്‍ കുട്ടികളെ വഴിതെറ്റിക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആഗ്ര ജില്ലയിലെ ബസൗളി ഗ്രാമത്തില്‍ മൊബൈല്‍ ഫോണിന് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തിയത്. ആരെങ്കിലും നിയമ ലംഘനം നടത്തിയാല്‍ അവരുടെ കുടുംബം ഗ്രാമത്തിലെ റോഡുകള്‍ വൃത്തിയാക്കുകയും 1,000 രൂപ പിഴയ
ടയ്ക്കുകയും വേണമെന്നും പഞ്ചായത്ത് തീരുമാനമെടുത്തു.
ഇതോടൊപ്പം പഞ്ചായത്തില്‍ മദ്യ വില്‍പനയും പൂര്‍ണമായി നിരോധിച്ചു. ആരെങ്കിലും മദ്യം കുടിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ അവര്‍ക്കും സമാന ശിക്ഷ നല്‍കുമെന്നും രാംവിര്‍ സിംഗ് പറഞ്ഞു. എട്ടു ദിവസത്തോളം റോഡ് വൃത്തിയാക്കണമെന്നാണ് ശിക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments