India

ആയിരം വര്‍ഷമായി ലിവിംഗ് ടുഗെദര്‍ തുടര്‍ന്ന് പോരുന്ന ഇന്ത്യന്‍ ഗ്രാമം

രാജസ്ഥാന്‍: ആയിരം വര്‍ഷമായി ലിവിംഗ് ടുഗെദര്‍ തുടര്‍ന്ന് പോരുന്ന ഇന്ത്യന്‍ ഗ്രാമം ശ്രദ്ധേയമാകുന്നു. ലിവിംഗ് ടുഗെദര്‍ ഇനിയും അംഗീകരിക്കാത്ത ഇന്ത്യയില്‍ രാജസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഗരേഷ്യ ഗോത്രവര്‍ഗക്കാരാണ് ലിവിംഗ് ടുഗെദറിലൂടെ ജീവിക്കുന്നത്. ഈ ഗ്രാമത്തില്‍ വിവാഹത്തിനു മുന്‍പ് സ്ത്രീയും പുരുഷനും വര്‍ഷങ്ങളോളം ഒരുമിച്ച് താമസിക്കാറുണ്ട്.

ഗ്രാമവാസിയായ എഴുപതുകാരനും അറുപതുകാരിയും പതിറ്റാണ്ടുകള്‍ നീണ്ട ലിവിംഗ് ടുഗെദറിനൊടുവില്‍ മക്കള്‍ക്കൊപ്പമാണ് വിവാഹിതരായത്. ഇത്തരം സംഭവങ്ങള്‍ ഇവിടുത്തുകാര്‍ക്ക് പുതുമയല്ല. ഇഷ്ടപ്പെട്ട പുരുഷനും സ്ത്രീക്കും ഇവിടെ ഒരുമിച്ച് താമസിക്കാം. കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടാന്‍ സ്വാതന്ത്ര്യമുണ്ട്. ശേഷം തിരികെ വരുന്നവര്‍ക്ക് ഒരുമിച്ച് താമസിക്കാം.

shortlink

Post Your Comments


Back to top button