ന്യൂഡല്‍ഹി: അറസ്റ് ചെയ്യപ്പെട്ട ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്തു. ഡല്‍ഹി പോലീസിന്റെ കസ്റഡിയിലുള്ള കനയ്യ കുമാറിന്റെ ഫേസ്ബുക്കിലെ പ്രോഫൈല്‍ ചിത്രം ശനിയാഴ്ച വൈകിട്ട് 8.40 തോടെ അപ്ഡേറ്റ് ചെയ്തതായി കണ്ടതോടെയാണ് വിവരം പുറത്തറിയുന്നത്. ത്രിവര്‍ണ പതാകയേന്തിയ സൈനികരുടെ ചിത്രമാണ് അപ്ഡേറ്റ് ചെയ്തത്.
സ്ഥിതിഗതികള്‍ വഷളാക്കുകയെന്ന ഉദ്ദേശത്തോടു കൂടിയാണ് ഫേസ്ബുക്ക് ഹാക്കിംഗ് നടത്തിയതെന്നും സംഭവത്തില്‍ ഡല്‍ഹി സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും കനയ്യ കുമാറിന് വേണ്ടി സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ അറിയിച്ചു.
Post Your Comments