ഹരിയാന: ജാട്ട് സമുദായക്കാര്‍ക്ക് ഒ.ബി.സി സംവരണം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ന് നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. കേന്ദ്ര സര്‍വ്വീസിലെ സംവരണ സാധ്യത പരിശോധിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് കലുഷിതമായ ഹരിയാനയിലെ സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണവിധേയമായതായി ഡിജിപി വൈ. പി. സിഗാള്‍. 69 കോളം സൈന്യത്തെ നിയോഗിച്ചതായും 191 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനൊപ്പം പ്രക്ഷോഭകര്‍ തടസപ്പെടുത്തിയ ജലവിതരണം പുനഃരാരംഭിക്കാനുള്ള നീക്കങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നുണെ്ടന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
Post Your Comments