ന്യൂഡല്‍ഹി: ജാട്ട് സമുദായം ഹരിയാനയില്‍ നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് നാളെ അവധി. സമരം കൂടുതല്‍ ശക്തമായതോടെ ഡല്‍ഹിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി.
കുടിവെള്ള ക്ഷാമം ഡല്‍ഹിയുടെ ദൈനംദിന ജീവിതത്തെ നിശ്ചലമാക്കിയിരിയ്ക്കുകയാണ്. ഇതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ അവധി നല്‍കിയതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.
പ്രശ്നത്തില്‍ എത്രയും പെട്ടന്ന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യവുമായി ഡല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ബോംബെന്ന വ്യാജേന കര്‍ണാടക മുഖ്യമന്ത്രിയ്ക്ക് നേരെ ചോക്ലേറ്റ് വലിച്ചെറിഞ്ഞു
Post Your Comments