NewsIndia

“രാജ്യത്തിനു വേണ്ടി എന്‍റെ മകന്‍ ജീവന്‍ ബാലിയര്‍പ്പിച്ചതില്‍പ്പരം അഭിമാനം വേറെയില്ല”, പാംമ്പോറെയില്‍ മരിച്ച ജവാന്‍റെ പിതാവ്

ജിണ്ട്: ഇന്ത്യയുടെ ദേശീയപതാകയോടും, സ്വദേശം എന്ന സങ്കല്പത്തിനോട് പോലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി അയിത്തം കല്പിക്കുന്നവര്‍ ജിണ്ടിലെ ഈ പിതാവിനെ മാതൃകയാക്കണം. ജമ്മുകാശ്മീരിലെ പാംമ്പോറെയില്‍ തീവ്രവാടികളോട് ഏറ്റുമുട്ടി രക്തസാക്ഷിയായ 10-പാരാമിലിട്ടറി ക്യാപ്റ്റന്‍ പവന്‍കുമാറിന്‍റെ പിതാവ് രജ്ബീര്‍ സിംഗ് പറയുന്നത് തന്‍റെ മകന്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചതില്‍പ്പരം അഭിമാനം വേറെയില്ല എന്നാണ്.

“എനിക്കൊരു മകനേ ഉണ്ടായിരുന്നുള്ളൂ. അവനെ ഞാന്‍ സൈന്യത്തിനും അതുവഴി രാജ്യത്തിനുമായി സമര്‍പ്പിച്ചു. ഒരു പിതാവിന് ഇതില്‍പ്പരം അഭിമാനം എന്തുണ്ട്?,” സിംഗ് ചോദിച്ചു.

തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെത്തുടര്‍ന്ന്‍ പാംമ്പോറെയിലെ ഇഡിഐ കോംപ്ലക്സിലേക്ക് തന്‍റെ ട്രൂപ്പിനെ നയിച്ചുകൊണ്ട് കയറിയപ്പോഴാണ് 22-കാരനായ പവന്‍കുമാറിന് വെടിയേറ്റത്. തുടര്‍ന്ന്‍ അദ്ദേഹം മരണത്തിനു കീഴടങ്ങി. ഹരിയാനയിലെ ജിണ്ട് സ്വദേശിയായ ക്യാപ്റ്റന്‍ പവന്‍കുമാര്‍ 10-പാരച്യൂട്ട് റെജിമെന്‍റിന്‍റെ ഭാഗമായി നേരത്തെ നടത്തിയിട്ടുള്ള വിജയകരമായ 2 ഓപ്പറേഷനുകളിലും പങ്കെടുത്തിരുന്നു. ഈ ഓപ്പറേഷനുകളില്‍ 3 തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

പാംമ്പോറെ ഏറ്റുമുട്ടലില്‍ 3 സിആര്‍പിഎഫ് ജവാന്മാരും, ഒരു ആര്‍മി ക്യാപ്റ്റനും, ഒരു ഗ്രാമവാസിയും കൊല്ലപ്പെട്ടു. 11 ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

shortlink

Post Your Comments


Back to top button