International

മനുഷ്യരെ നരഭോജികളാക്കി മാറ്റുന്ന അത്ഭുതമരുന്ന് വിപണിയില്‍

ലണ്ടന്‍: മനുഷ്യരെ നരഭോജികളാക്കി മാറ്റുന്ന മരുന്ന് ലണ്ടനിലെ തെരുവുകളില്‍ സുലഭമെന്ന് റിപ്പോര്‍ട്ട്. ലണ്ടനില്‍ ഈ മരുന്ന് വളരെവേഗം ജനപ്രീതിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുകയാണെന്ന് ‘മിറര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടനിലെ തെരുവുകളില്‍ അതീവ രഹസ്യമായാണ് മരുന്നുവില്‍പ്പന.

‘ബ്ലൂ സ്റ്റാര്‍’ എന്ന് പേരുള്ള മരുന്ന് കഴിച്ച ഫ്ലോറിഡക്കാരനായ റുഡി ഈഗെന്‍ 2012 ല്‍ ഭവനരഹിതനായ ഒരു വഴിയാത്രക്കാരനെ ആക്രമിച്ച് മുഖം കടിച്ചുപറിച്ചു ഭക്ഷണമാക്കിയതോടെയാണ് ഈ മരുന്ന് കുപ്രസിദ്ധമാകുന്നത്.

Bluestaar

ഈ മരുന്നിനു അടിമയാകുന്നതോടെ മനുഷ്യര്‍ വളരെയധികം അക്രമാസക്തരായി മാറുമെന്ന് ഗവേഷകര്‍ ഭയപ്പെടുന്നു. ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സമാനമായി മനുഷ്യനെ നരഭോജികളാക്കാന്‍ അത്ഭുത മരുന്നിന് സാധിക്കുമത്രേ!

ഇതിനെതിരെ ചിലര്‍ ബോധവല്‍ക്കരണ പ്രചരണവുമായി രംഗത്തെത്തിയിട്ടുണ്ട്. മരുന്ന് ലണ്ടനില്‍ ഏറെ പ്രശസ്തമാണെന്നും ഓണ്‍ലൈനില്‍ ലഭ്യമാണെന്നും ഒരാള്‍ പറയുന്നു. തന്റെ പരിചയത്തിലുള്ള ഒരാള്‍ക്ക് മരുന്ന് ഉപയോഗത്തിലൂടെ മോശം അനുഭവം ഉണ്ടായി. ശരീരത്തിലെ ഞരമ്പുകള്‍ വലുതാവുകയും ചുവക്കുകയും ചെയ്തു. ഇത് മണിക്കൂറുകള്‍ നീണ്ടുനില്‍ക്കും. തുടര്‍ന്ന് ലഹരിക്ക് അടിമപ്പെട്ടതായി തോന്നുകയും മനുഷ്യനെ ഭക്ഷണമാക്കാന്‍ തോന്നുമെന്നും ഇയാള്‍ പറയുന്നു.

മരുന്നില്‍ അടങ്ങിയിരിക്കുന്ന മെഫിഡ്രോന്‍ തുടങ്ങിയ ഘടകങ്ങള്‍ ഘടകങ്ങള്‍ മനുഷ്യനെ വിഭ്രാന്തിയിലാക്കുമെന്ന് ഗ്ലാസ്ഗോ സര്‍വകലാശാലയിലെ ഫാര്‍മക്കോളജിസ്റ്റായ ഡോ. പോള്‍ സ്‌കെട്ട് പറഞ്ഞു.

shortlink

Post Your Comments


Back to top button