India

ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യം എന്നാല്‍ സ്വന്തം രാജ്യത്തെ നശിപ്പിക്കുന്ന സ്വാതന്ത്ര്യം അല്ലെന്ന് ഓരോ ദേശ സ്‌നേഹിയും മനസ്സിലാക്കണം എന്ന സന്ദേശവുമായി, ഡല്‍ഹിയില്‍ മുന്‍ സൈനീകരുടെ നേതൃത്വത്തിലുള്ള മാര്‍ച്ച് ഫോര്‍ യൂണിറ്റി നടക്കുന്നു

ന്യൂഡല്‍ഹി: ഇത് ജീവിതം പൂര്‍ണ്ണമായും ദേശസേവനത്തിനുഴിഞ്ഞു വച്ച ധീരന്മാരുടെ കൂടിച്ചേരല്‍. ഡല്‍ഹിയിലെ മാര്‍ച്ച് ഫോര്‍ യൂണിറ്റി ദേശ സ്‌നേഹികളുടെ ധീര ജാന്മാരുടെ മാര്‍ച്ച് നടന്നു കൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.നാടിന്റെ അഖണ്ഡതയും പരമാധികാരവും രക്ഷിക്കാന്‍ ദേശദ്രോഹികള്‍ക്കെതിരെ ഭാരതത്തിനായി നടക്കുന്ന മാര്‍ച്ച് ആണ് ഇത്. ജെ എന്‍ യു വിന്റെ വിവാദ മുദ്രാവാക്യങ്ങളുടെയും ദേശ ദ്രോഹ പ്രവര്‍ത്തനങ്ങളുടെയും അവയെ സംരക്ഷിക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാടിനെതിരെ പ്രതിഷേധിച്ച് മുന്‍ സൈനീകരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്.

1

ഇന്ത്യന്‍ പതാക കേന്ദ്ര സര്‍വ്വകലാശാലകളില്‍ സ്ഥാപിക്കുമെന്ന് തീരുമാനിച്ചതിനെ എതിര്‍ത്ത് കൊണ്ട് ചിലര്‍ വന്നത് തന്നെ ദേശ സ്‌നേഹം കുറയുന്നതിന്റെ ലക്ഷണമായും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ചില ദേശ ദ്രോഹികളെ സംരക്ഷികാനായി ചില പാര്‍ട്ടികള്‍ കാണിക്കുന്ന തിടുക്കം സംശയമുളവാക്കുന്നതായും, മുന്‍ സൈനികന്‍ പറഞ്ഞിരുന്നു. ഇന്ത്യ എന്ന രാജ്യം നശിക്കാനുള്ളതല്ല. ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യം എന്നാല്‍ സ്വന്തം രാജ്യത്തെ നശിപ്പിക്കുന്ന സ്വാതന്ത്ര്യം അല്ല എന്ന് ഓരോ ദേശ സ്‌നേഹിയും മനസ്സിലാക്കണം ഇതാണ് ഈ മാര്‍ച്ചിന്റെ ലക്ഷ്യം.

2

shortlink

Related Articles

Post Your Comments

Related Articles


Back to top button