NewsInternational

നാല് പേരെ കൊലപ്പെടുത്തിയ നാല് വയസ്സുകാരന് ജീവപര്യന്തം

കെയ്‌റൊ: നാല് പേരെ കൊന്നെന്ന് ആരോപിച്ച് നാല് വയസ്സുകാരനെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. പടിഞ്ഞാറന്‍ കെയ്‌റോയിലുള്ള ഒരു കോടതിയാണ് വിചിത്രമായ ശിക്ഷ വിധിച്ചത്. കുട്ടിക്ക് രണ്ട് വയസാകുന്നതിന് മുമ്പ് നടന്ന കൊലപാതകത്തിലാണ് ശിക്ഷ.
മാത്രമല്ല വസ്തുവകകള്‍ നശിപ്പിച്ചതിനും പോലീസിനെ ഭീഷണിപ്പെടുത്തിയെന്നും കുട്ടിക്കെതിരെ കേസുണ്ട്. അഹമ്മദ് മന്‍സൂര്‍ കര്‍നി എന്ന കുട്ടിക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കൊലപാതകത്തിലും പൊതു മുതല്‍ നശിപ്പിച്ചതിനും സമാധാനവും മറ്റും ഇല്ലാതരാക്കിയതിനെ തുടര്‍ന്ന് കുട്ടിക്കെതിരെ പിടികിട്ടാപ്പുള്ളിയുടെ നോട്ടീസും പുറത്തിറക്കാന്‍ ഉത്തരവായിരുന്നു. എന്നാല്‍ പിന്നീട് ചില പിഴവുകള്‍ മൂലമാണ് കുട്ടിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതെന്ന് കുട്ടിയുടെ ഭാഗം വാദിച്ച വക്കീല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button