ചണ്ഡീഗഢ്: സംവരണമാവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ടുകള്‍ നടത്തിവരുന്ന സമരം അക്രമാസക്തമായി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.ഒന്‍പതു ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സമരം ഡല്‍ഹിയിലേക്കും വ്യാപിച്ചിട്ടുണ്ട്.സമരകേന്ദ്രമായ റോത്തക്കിലേക്ക് സൈന്യം എത്തിയത് ഹെലിക്കോപ്ടര്‍ മാര്ഗ്ഗം ആണ്.ഹരിയാനയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് യോഗം വിളിച്ചിരുന്നു
അക്രമത്തില്‍ ഇതുവരെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. സമരക്കാരെ പിരിച്ചുവിടാനായി ബിഎസ്എഫും സമരക്കാരും തമ്മില്‍ നടത്തിയ വെടിവയ്പ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഹരിയാന ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വീട് ആക്രമിക്കാനും തീയിടാനും സമരക്കാര്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വെടിവയ്പ് ഉണ്ടായത്. ആക്രമണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു പേര്‍ ആശുപത്രിയില്‍വച്ചും മരിച്ചു.
Post Your Comments