കൊച്ചി: കോടികള്‍ വിലയുള്ള ആഡംബര കാറൊന്നും കണ്ട് യു.എ.ഇ ക്യാബിനറ്റ് മന്ത്രിക്കു താല്പര്യം തോന്നിയില്ല. അദ്ദേഹം നെടുമ്പാശ്ശേരിയില്‍ നന്ന് ഹോട്ടലില്‍ വന്നിറങ്ങിയത് കേരള സ്‌റേറ്റ് ബോര്‍ഡ് വെച്ച ബെന്‍സ് കാറിലാണ്. പിന്നീട് നോര്‍ക്ക ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ വസതിയിലേക്ക് അത്താഴ വിരുന്നിനു പോയപ്പോഴായിരുന്നു അംബാസഡര്‍ യാത്ര.
50 വര്‍ഷത്തോളം ഇന്ത്യന്‍ റോഡുകളില്‍ ഓടിയ അംബാസഡറില്‍ യാത്ര ചെയ്യുന്നതിന്റെ കാരണം അദ്ദേഹം തന്നെ വ്യക്തമാക്കി, ‘എനിക്ക് സ്‌നേഹമുള്ള ഇന്ത്യയുടെ പഴയ മുദ്രയാണ് അംബാസഡര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി ഇന്ത്യയില്‍ വന്നപ്പോള്‍ അംബാസഡറില്‍ ആയിരുന്നു യാത്ര ചെയ്തത്. അതിന്റെ ഓര്‍മ്മ പുതുക്കാനാണ് ഈ യാത്ര ‘ദുബായി ക്യാബിനറ്റ് മിനിസ്റ്റര്‍ മുഹമ്മദ് അല്‍ ഗര്‍ഗാവി പറഞ്ഞു.
Post Your Comments