Kerala

നാലു വര്‍ഷം കഴിഞ്ഞിട്ടും സുകുമാര്‍ അഴീക്കോടിന്റെ മരണാനന്തര കര്‍മ്മങ്ങള്‍ ബാക്കിയാകുന്നു

തൃശ്ശൂര്‍: നാലു വര്‍ഷം കഴിഞ്ഞിട്ടും സുകുമാര്‍ അഴീക്കോടിന്റെ മരണാനന്തര കര്‍മ്മങ്ങള്‍ ബാക്കിനില്‍ക്കുന്നു. അഴീക്കോടിന്റെ ചിതാഭസ്മത്തിന്റെ അവശിഷ്ടം ഇനിയും നിമജ്ജനം ചെയ്യപ്പെട്ടിട്ടില്ല. അന്തരിച്ച് നാലു വര്‍ഷത്തിനു ശേഷവും അഴീക്കോടിന്റെ വീട്ടിലെ അലമാരയില്‍ തന്നെയാണ് ചിതാഭസ്മത്തിന്റെ അവശിഷ്ടം ഉള്ളത്.

2012 ജനുവരി 24നായിരുന്നു അഴീക്കോടിന്റെ മരണം. പിറ്റേ ദിവസം പയ്യാമ്പലത്ത് നടന്ന സംസ്‌കാരത്തിന് ശേഷം ചിതാഭസ്മത്തിന്റെ ഭൂരിഭാഗവും പയ്യാമ്പലത്ത് കടലിലൊഴുക്കി. പക്ഷേ കുറച്ചു ഭാഗം ഇരവിമംഗലത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് തൃശ്ശൂരിലെ പൂച്ചട്ടിയില്‍ എം.പി വിന്‍സന്റ് എം.എല്‍.എ ചിതാഭസ്മത്തിന്റെ ഭാഗങ്ങള്‍ ഏറ്റുവാങ്ങുകയും അഴീക്കോടിന്റെ സഹായിയായിരുന്ന സുരേഷ് ബാബുവിനെ ഏല്‍പ്പിക്കുകയുമായിരുന്നു. ഇത് ഗംഗയില്‍ നിമജ്ജനം ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ചിതാഭസ്മം താല്‍കാലികമായി അഴീക്കോടിന്റെ വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു.

പിന്നീട് സാഹിത്യ അക്കാദമി അഴീക്കോടിന്റെ വീട് ഏറ്റെടുത്തപ്പോള്‍ ചിതാഭസ്മവും, അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുകയായിരുന്നു. ഇനി ഇത് നിമജ്ജനം ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി കൂടിയേ തീരൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button