കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ഇന്ന്. യു.എ.ഇ ക്യാബിനറ്റ് കാര്യമന്ത്രിയും ദുബായ് ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി ഇന്നു 11നു കാക്കനാട് ഇടച്ചിറയില്‍ സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും ചടങ്ങിനോടനുബന്ധിച്ച് നടക്കും. ആദ്യ ഘട്ടത്തില്‍ മുതല്‍മുടക്കുന്ന 27 കമ്പനികളെ ഇന്നു പ്രഖ്യാപിക്കും. അഞ്ചു ലക്ഷം തൊഴിലവസരങ്ങളാണ് സ്മാര്‍ട്ട് സിറ്റിയില്‍ പ്രതീക്ഷിക്കുപ്പെടുന്നത്. ആയിരത്തോളം കമ്പനികള്‍ സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമാകും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, എം.എ. യൂസഫലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Post Your Comments