Kerala

സ്മാര്‍ട്ട്‌സിറ്റിയില്‍ കരാറൊപ്പിട്ടത് 22 കമ്പനികള്‍ മാത്രം, പകുതിയിലധികവും ഐ.ടി. കമ്പനികളല്ല

കൊച്ചി: കൊട്ടിഘോഷിച്ച് നടന്ന സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനച്ചടങ്ങില്‍ ആദ്യഘട്ടത്തിലുണ്ടാവുമെന്ന് പറഞ്ഞ 27 കമ്പനികളുടെ പേരുകള്‍ പ്രഖ്യാപിച്ചില്ല. സംഘാടകരുടെ കൈവശമുള്ളത് 22 കമ്പനികള്‍ മാത്രമാണെന്നും അഞ്ച് കമ്പനികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായില്ലെന്നുമാണ് ടീകോം അധികൃതര്‍ ഇതിന് നല്‍കിയിരിക്കുന്ന വിശദീകരണം.

പുറത്തുവിട്ട ലിസ്റ്റ് അുസരിച്ച് 22-ല്‍ പകുതിയിലധികവും ഐ.ടി.ഇതര കമ്പനികളാണ്. ആസ്റ്റര്‍ മെഡിസിറ്റി, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ തുടങ്ങി തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ചെറുകിട ഇടത്തരം കമ്പനികള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തന സജ്ജരായി വന്നിരിക്കുന്നത്.

കമ്പനികളുടെ പേരുകള്‍ ചുവടെ:

1. ലിറ്റില്‍ ജെംസ്
2. ഫ്രഷ് ഫാസ്റ്റ് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്
3. ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്
4. ആസ്റ്റര്‍ മെഡിസിറ്റി
5. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍
6. ഐഎച്ച്‌ഐറ്റിഎസ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്
7. ഡൈനാമിക്‌നെക്സ്റ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്
8. വിട്രിയോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്
9. സിങ്‌നെറ്റ് സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്
10. എക്‌സാ സോഫ്റ്റ്‌വെയര്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്
11. ലൊജിറ്റിക്‌സ് ടെക്‌നോ ലാബ്‌സ് എല്‍.എല്‍.പി
12. സായി ബിപിഒ സര്‍വീസസ് ലിമിറ്റഡ്
13. മുസ്തഫ ആന്‍ഡ് അല്‍മന
14. 7 നോഡ്‌സ് ടെക്‌നോളജീ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്
15. റ്റി.കെ.എം. ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ്
16. എന്‍ഡൈമെന്‍ഷന്‍സ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്
17. മാരിയപ്പന്‍സ് മറൈന്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്
18. ഡിആര്‍ഡി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് സോഫ്റ്റ്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡ്
19. ഐബിഎസ് സോഫ്റ്റ് വെയര്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്
20. പാത്ത് സൊല്യൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
21. അഗ്രിജെനോം ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ്
22. ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button