കോട്ടയം: ഇന്ധന വിലയില്‍ വന്ന വ്യതിയാനം കണക്കിലെടുത്ത് സ്വകാര്യ ബസ് യാത്രാ നിരക്കുകള്‍ കുറയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടുത്തയാഴ്ച തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസ് നിരക്കുകളില്‍ കുറവ് വരുത്തിയ സാഹചര്യത്തിലാണ് നടപടി.
നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് ഈ മാസം 25നകം തീരുമാനമുണ്ടാക്കും. ബസുടമകള്‍ നിരക്ക് കുറയ്ക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളുടെ നിരക്ക് കുറച്ചുവെന്ന് മന്ത്രി അവകാശപ്പെടുമ്പോഴും സംസ്ഥാനത്തെ പലയിടങ്ങളിലും നിര്‍ദ്ദേശം പ്രാബല്യത്തിലെത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
Post Your Comments