അഹമ്മദാബാദ്: 48 മണിക്കൂറിനിടെ പാകിസ്ഥാന്‍ മറൈന്‍ സെക്യൂരിറ്റി ഏജന്‍സി അറസ്റ്റ് ചെയ്തത് 88 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെയെന്ന് ദേശീയ മല്‍സ്യത്തൊഴിലാളികളുടെ സംഘടന. 16 ബോട്ടുകളും അവര്‍ പിടിച്ചെടുത്തെന്നും സംഘടന വ്യക്തമാക്കുന്നു.
ഗുജറാത്ത് തീരത്തെ ജഖു തുറമുഖത്തിന് പുറത്തുവെച്ചാണ് 48 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ ഇന്ന് അറസ്റ്റ് ചെയ്തത്. ഒമ്പത് ബോട്ടുകളും പിടിച്ചെടുത്തു. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് നിന്നും 40 തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 7 ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാന്റെ നടപടിയെപ്പറ്റി സംസ്ഥാന അധികൃതരോടും ഇന്ത്യന്‍ തീര സംരക്ഷണസേനയ്ക്കും വിവരം കൈമാറിയിട്ടുണ്ടെന്ന് തൊഴിലാളി സംഘടനാ നേതാവ് പറഞ്ഞു.
Post Your Comments