ആഗ്ര: ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി. ആഗ്രയിലെ ഒരു നാട്ടുക്കൂട്ടമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. വിലക്ക് ലംഘിച്ചാല്‍പെണ്‍കുട്ടിക്ക് പകരം മാതാപിതാക്കളായിരിക്കും ശിക്ഷ അനുഭവിക്കേണ്ടി വരിക.
ആഗ്ര ജില്ലയിലെ ഗോണ്ടോ ബ്ലോക്കിലെ ബസൗലി ഗ്രാമത്തിലാണ് വ്യത്യസ്തമായ ഈ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവിവാഹിതകളായ പെണ്‍കുട്ടികള്‍ മൊബൈലോ സോഷ്യല്‍ മീഡിയകളോ ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് നിയമം. പെണ്‍കുട്ടി ഈ നിയമം ലംഘിച്ചാല്‍ മാതാപിതാക്കള്‍ക്ക് നാട്ടിലെ പ്രധാന പാത 500 മീറ്ററോളം അഞ്ച് ദിവസം അടിച്ചുവാരുകയോ അല്ലെങ്കില്‍ 1000 രൂപ പിഴയടയ്ക്കുകയോ ചെയ്യണം.
മൊബൈല്‍ ദുരുപയോഗം ചെയ്ത് കൊച്ചു പെണ്‍കുട്ടികള്‍ ചെറു പ്രായത്തിലേ ആണ്‍കുട്ടികളുമായി ബന്ധത്തിലാകാന്‍ മൊബൈല്‍ കാരണമാകുന്നു. ഇത് അവര്‍ക്ക് നേരെയുള്ള അക്രമത്തിലാണ് അവസാനിക്കുന്നത്. ഇതിനൊരു പരിഹാരം കാണുകയാണ് ലക്ഷ്യമെന്നാണ് ന്യായീകരണം. മൊബൈല്‍ ഫോണ്‍ നിരോധനം ഇന്ത്യയിലെ നാട്ടുക്കൂട്ടങ്ങള്‍ കൊണ്ടുവരുന്ന കാര്യത്തിലെ ഏറ്റവും പുതിയ സംഭവമാണ് ഇത്. കഴിഞ്ഞ വര്‍ഷം രാജസ്ഥാനിലെ ബാര്‍മറിലെ നാട്ടുക്കൂട്ടം പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ നിരോധനം കൊണ്ടുവന്നിരുന്നു.
Post Your Comments